മരത്തെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി നടുന്ന പ്രക്രിയയാണ് ‘മരം പറിച്ചു നടൽ'(Tree transplantation) എന്ന സാങ്കേതിക വിദ്യ.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും, മറ്റ് രാജ്യങ്ങളിലും ഈ പ്രക്രിയ ഉണ്ടെങ്കിലും അടുത്തിടെയാണ് കേരളത്തിൽ ഇത് പ്രചാരം നേടിയിട്ടുള്ളത്.

                  പുതിയ വീട്, അല്ലെങ്കിൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നോ, റോഡ് വികസനത്തിൻ്റെ ഭാഗമായോ അവിടെ നില കൊള്ളുന്ന മരങ്ങളെയോ, കാറ്റിലും മറ്റും നിലം പതിച്ച മരങ്ങളെയും, വെട്ടി നശിപ്പിക്കാതെ മറ്റൊരു ഇടത്തേയ്ക്ക് മാറ്റി സ്ഥാപിക്കാൻ ഈ ടെക്നോളജി ഉപയോഗിച്ച് വരുന്നു. കൂടാതെ ലാൻ്റ് സ്കേപിങ്ങ് ഗാർഡനിങ്ങ് ആവിശ്യാർത്ഥവും ഈ പ്രക്രിയ ഉപയോഗപ്പെടുത്തുന്നു. മണ്ണിൻ്റെ തരം, മരങ്ങളുടെ വലിപ്പം, ആരോഗ്യം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ വൃക്ഷം മാറ്റി നടന്നതിന്റെ വിജയത്തെ സ്വാധീനിക്കുന്നു.

മരം പറിച്ചു നടലിനുള്ള പ്രധാന പരിഗണനകൾ:

വൃക്ഷങ്ങളുടെ തിരഞ്ഞെടുപ്പ്:

                  ആരോഗ്യവും, ശക്തമായ റൂട്ട് സിസ്റ്റമുള്ളതും, പ്രായ കുറവുകൾ ഉള്ളതുമായ മരങ്ങൾക്ക് ഉയർന്ന അതിജീവന നിരക്ക് കൂടുതലാണ്. അധികം പ്രായമായതോ, അനാരോഗ്യകരമോ, അസന്തുലിതമായതോ ആയ മരങ്ങൾ പറിച്ചു നടുന്നത് ഒഴിവാക്കുക.

സമയം:

                  മരങ്ങൾ പറിച്ചു നടാനുള്ള ഏറ്റവും നല്ല സമയം മരങ്ങളുടെ സ്വഭാവങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. സാധാരണയായി, ശരത്കാലത്തിൻ്റെ അവസാനമോ വസന്തത്തിൻ്റെ തുടക്കമോ ഇലപൊഴിയും മരങ്ങൾക്ക് അനുയോജ്യമാണ്, വേനൽക്കാലത്തിൻ്റെ അവസാനത്തിൽ നിത്യഹരിത മരങ്ങൾ പറിച്ചുനടാം. ചൂടുള്ളതും വരണ്ടതുമായ കാലഘട്ടങ്ങളിൽ പറിച്ചു നടുന്നത് ഒഴിവാക്കുക.

മണ്ണും സൈറ്റിൻ്റെ അവസ്ഥയും:

                  പുതിയ നടീൽ സൈറ്റിന് യഥാർത്ഥ സ്ഥലത്തിന് സമാനമായ മണ്ണിൻ്റെ അവസ്ഥ ഉണ്ടായിരിക്കണം. ശരിയായ ഡ്രെയിനേജ് അത്യാവശ്യമാണ്.

റൂട്ട് ബോൾ:

                  ഒരു വലിയ റൂട്ട് ബോൾ (Root ball) അതി ജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബർലാപ്പിങ്ങ് പോലുള്ള സാങ്കേതിക വിദ്യകൾക്ക് ഗതാഗത സമയത്ത് റൂട്ട് ബോൾ സംരക്ഷിക്കാൻ കഴിയുന്നു.

ട്രീ ബർലാപ്പിങ്ങ് (Tree burlapping):

                  മരം മാറ്റി നടുന്നത് ഒരു സങ്കീർണ്ണമായ പ്രക്രിയയാണ്, ഇതിൽ മരത്തിന്റെ വേരുകൾ സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ഈ സംരക്ഷണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ട്രീ ബർലാപ്പിങ്ങ്. മരം മാറ്റി നടുന്നതിന് മുൻപ്, മരത്തിന്റെ തായ്‌ വേരുകൾക്ക് ചുറ്റും മണ്ണും കൂടെ ഒരു വലിയ മണ്ണിൻ കട്ട പോലെ എടുത്ത്, അതിനെ ജൈവികമായതോ, അജൈവീകമായതോ ആയ ഷീറ്റ് കൊണ്ട് പൊതിഞ്ഞു കെട്ടുന്ന ഒരു സാങ്കേതിക വിദ്യയാണിത്.

ബർലാപ്പിങ്ങ് വഴി മരത്തിന്റെ വേരുകൾക്ക് ഉണ്ടാകുന്ന ക്ഷതം കുറയ്ക്കുന്നു, മണ്ണിന്റെ ഘടന സംരക്ഷിക്കുന്നു, രോഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു, മരം മാറ്റി നടുന്ന സമയത്ത് മരത്തിന് ഉണ്ടാകുന്ന ആഘാതത്തെ കുറയ്ക്കുന്നു, ഒപ്പം മരം പുതിയ സ്ഥലത്ത് വേഗത്തിൽ വളരുന്നതിനും സഹായിക്കുന്നു. മരത്തിന്റെ ഇനം, വലുപ്പം, മണ്ണിന്റെ തരം എന്നിവയെ ആശ്രയിച്ച് ബർലാപ്പിങ്ങ് രീതികളിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നു.

മരങ്ങൾ പറിച്ചു നടലിന് ശേഷമുള്ള പരിചരണം:

                  മതിയായ നനവ്, വളപ്രയോഗം, കീടങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നുമുള്ള സംരക്ഷണം എന്നിവ നിർണായകമാണ്.

സാധാരണയായി പറിച്ചു നടാവുന്ന ചില മരങ്ങൾ:

                  അരയാൽ, പേരാൽ, അത്തി, ഇത്തി, ആര്യവേപ്പ്, കുവളം, അശോകം, ചന്ദനം, രക്ത ചന്ദനം, അരണ മരം, ഏഴിലംപാല, മഹാഗണി, തേക്ക്, ചെമ്പകം, ഇലഞ്ഞി, ഡിവി ഡിവി, ഉങ്ങ്, ഗുൽമോഹർ, സിൽക്ക് ക്രോട്ടൺ, ഇലിപ്പ, നീർമരുത്, മണി മരുത്‌, താന്നി, ബദാം, കരിങ്ങാലി, ചരക്കൊന്ന, ലക്ഷ്മീ തരു, ഇലവ്, കദംബ, കോപ്പർ പോഡ്, തെങ്ങ്, മാവ്, ഞാവൽ, പേര, സപ്പോട്ട, ചാമ്പ, റംബുട്ടാൻ, നാരകം, അവക്കാഡോ, കുടംപുളി, സ്റ്റാർ ഫ്രൂട്ട്, പുളി, ലൂബി, സീതപ്പഴം, ആത്ത, കശുമാവ്, പ്ലാവ്, എളന്തപ്പഴം, ആഞ്ഞിലി, മുരിങ്ങ, നെല്ലി, തുടങ്ങി അനവധി ഫല വൃക്ഷങ്ങളും വിജയകരമായി പറിച്ചു നടാവുന്നവയാണ്. അക്കേഷ്യ, യൂക്കാലിപ്സ് തുടങ്ങിയ ചില വിദേശ സ്പീഷീസുകൾക്ക് അതി ജീവന നിരക്ക് കുറവായതിനാൽ അവയെ ഈ പ്രക്രിയയിൽ നിന്ന് ഒഴിവാക്കുന്നതാണ് അഭികാമ്യം.

സൈറ്റ് തയ്യാറാക്കൽ:

                  പറിച്ചുനട്ട മരത്തിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുക.
റൂട്ട് ബോൾ ഒരുക്കൽ: ഒരു റൂട്ട് ബോൾ ഉണ്ടാക്കാൻ മരത്തിന് ചുറ്റും ശ്രദ്ധാപൂർവ്വം കുഴിക്കുക.

ഗതാഗതം:

                  പുതിയ സ്ഥലത്തേക്ക് വൃക്ഷത്തെ ശ്രദ്ധാപൂർവ്വം കൊണ്ടുപോകുക.
നടീൽ: ശരിയായ ആഴവും, മണ്ണിൻ്റെ ഒതുക്കവും നോക്കി തയ്യാറാക്കിയ കുഴിയിൽ മരം നടുക
പറിച്ചു നടലിന് ശേഷമുള്ള പരിചരണം: ആവശ്യത്തിന് വെള്ളവും, വളപ്രയോഗവും, സംരക്ഷണവും നൽകുക.
ഈ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുകയും, പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായി പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ, ‘വൃക്ഷം മാറ്റിവയ്ക്കൽ’ പ്രക്രിയയുടെ വിജയ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിക്കുന്നു.

മരം മാറ്റി സ്ഥാപിക്കൽ സേവനങ്ങളിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. നിങ്ങൾ പ്രൊഫഷണൽ ട്രീ ട്രാൻസ്പ്ലാൻറേഷൻ സേവനങ്ങൾ അനേഷിക്കുകയാണോ? സുരക്ഷിതവും, കാര്യ ക്ഷമവുമായ മരങ്ങൾ പറിച്ചു നടൽ, ട്രീ ബർലാപ്പിങ്ങ്, വൃക്ഷ പരിപാലനം, എന്നിവ ഉൾപ്പെടെയുള്ള എല്ലാ വലുപ്പത്തിലുമുള്ള മരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഞങ്ങൾക്ക് വർഷങ്ങളുടെ പ്രവൃത്തി പരിചയമുണ്ട്. ഞങ്ങളുടെ സേവനങ്ങൾ കേരളത്തിലും, മറ്റ് ചില ഇന്ത്യൻ സംസ്ഥാനങ്ങളിലും ഉൾപ്പെടുന്നു.

                  Tree transplantation (Tree Translocation/Tree Relocation/Tree Moving/Tree Shifting services), the process of carefully relocating a mature tree from one location to another, has emerged as a sustainable alternative to tree felling. While this practice has been employed in other countries and some Indian states for years, it has gained significant popularity in Kerala recently.

                  It is primarily used to save trees from being cut down during construction projects, road expansions, or in the aftermath of natural disasters. Additionally, it finds application in landscaping and gardening for aesthetic enhancement.
The success of tree transplantation is influenced by various factors, including soil type, tree size, and overall health.

Key considerations for successful tree transplantation include:

                  Tree Selection: Healthy, younger trees with robust root systems have higher survival rates.
Timing:
The optimal time for transplanting varies based on tree species. Deciduous trees generally thrive when transplanted in late autumn or early spring, while evergreens fare better in late summer.
                  Soil and Site Conditions: The new location should replicate the original soil conditions as closely as possible. Proper drainage is essential.
Root Ball: A substantial root ball increases the chances of survival. Techniques like burlapping protect the root ball during transportation.
                  Tree burlapping is a crucial aspect of the transplantation process. It involves carefully wrapping the tree’s root ball with a protective material to safeguard the root system, maintain soil structure, and minimize transplant shock.

                  Post-transplant care is vital, encompassing adequate watering, fertilization, and pest control. A wide range of trees, including many fruit-bearing varieties, can be successfully transplanted. However, certain exotic species like acacia and eucalyptus have lower survival rates.

                  Successful tree transplantation demands careful site preparation, including selecting a suitable location and creating a proper root ball. Gentle transportation and meticulous planting are essential. Post-transplant care, such as regular watering and fertilization, is crucial for the tree’s survival.

                  By adhering to these guidelines and seeking expert assistance, the success rate of tree transplantation can be significantly enhanced.

                  Nellickal Nursery®️ is committed to preserving the environment through responsible tree care practices.

                  We have years of experience handling trees of all sizes. Service is available all over Kerala (Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod) on services provided. And other states in India. Contact us today for a consultation.