- മരങ്ങളിലെ പ്രൂണിങ്ങ്
- Tree Pruning
സസ്യങ്ങളിലെ നിയന്ത്രണമില്ലാതെ വളരുന്ന ശിഖിരങ്ങളും, ഇലകളും, പൂക്കളും മുറിച്ച് മാറ്റി അനുയോജ്യമായ രീതിയിലും, ആകൃതിയിലും വളരുവാൻ ശീലിപ്പിക്കുന്ന പ്രവർത്തിയാണ് ”പ്രൂണിങ്ങ്” (Pruning).
ചെടികൾക്ക് ശരിയായ ആകൃതി ഉണ്ടാകുന്നതിനും, രോഗ ബാധിതമായതും, ഉണങ്ങിയതുമായ ശിഖിരങ്ങൾ മാറ്റുന്നതിനും വായു സഞ്ചാരവും, സൂര്യപ്രകാശവും കൃത്യമായി ലഭ്യമാക്കുവാനും, ഉൽപ്പാദനമില്ലാത്തതും, തടസ്സങ്ങൾ ഉണ്ടാക്കുന്നതുമായ കമ്പുകളെ മാറ്റുന്നതിനും കൃത്യമായ വിളവ് ലഭ്യമാക്കുന്നതിന് വേണ്ടിയും ചെടികൾക്ക് വ്യക്തമായ ഒരു ഫ്രയിം, കനോപ്പി ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയും സസ്യങ്ങളിൽ പ്രൂണിങ്ങ് ചെയ്ത് വരുന്നു.
കൂടുതലായും പഴ വർഗ്ഗ ചെടികളിലാണ് പ്രൂണിങ്ങ് ചെയ്യുന്നത്. ഗുണ നിലവാരവും ഉൽപ്പാദന ക്ഷമതയും കൂട്ടുകയാണ് മുഖ്യം. കായിക വളർച്നിയന്ത്രിക്കുവാനും പ്രൂണിങ്ങ് അത്യാവശ്യമാണ്. വിളവെടുപ്പ് കഴിഞ്ഞോ അല്ലെങ്കിൽ അതിന് മുമ്പോ പ്രൂണിങ്ങ് ചെയ്യണം.ഫല വൃക്ഷ ചെടികളിലും, പുഷ്പ വിളകളിലും ശരിയായ ഉൽപ്പാദനം ലഭിക്കുന്നതിന് പ്രൂണിങ്ങ് ആവശ്യമാണ്.
പ്രൂണിങ്ങ് പല രീതികളിലുമുണ്ട്; ഞെരുക്കം കുറയ്ക്കൽ, തലപ്പ് മുറിക്കൽ, റൂട്ട് പ്രൂണിങ്ങ്, ശാഖാഗ്രം നുള്ളൽ, മൊട്ട് നുളളൽ തുടങ്ങിയവ.
“Pruning” is the act of cutting off the tops, leaves, and flowers that grow out of control in plants and train them to grow in a suitable way and shape.Pruning is done on plants to get proper shape, to remove diseased and dry tops, to provide proper air circulation and sunlight, to remove unproductive and obstructing canes, to ensure proper yields, and to create a clear frame and canopy for plants.Pruning is mostly done on fruit plants. The key is to increase quality and production efficiency. Pruning is also necessary to control the growth of the plant. Pruning should be done before or after harvest.Fruit trees and flower crops require pruning for proper production.There are many methods of pruning; Abatement, head cutting, root pruning, tip pinching, bud pinching etc.