പ്രകൃതി സംരക്ഷണങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് "ബ്ലൂ പ്ലാനറ്റ്" പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ജപ്പാനിസ് സസ്യ ശാസ്ത്രജ്ഞനായ ഡോക്ടർ അകീരാ മിയാവാക്കി (Dr. Akira miyawaki) രൂപപ്പെടുത്തിയ ഒരു പ്രത്യേക രീതിയിലുള്ള വന നിർമ്മാണമാണ് "മിയാവാക്കി ഫോറസ്റ്റ്(Miyawaki forest) അഥവാ Crowd foresting.
ഈ രീതിയിൽ മൂന്ന് വർഷം കൊണ്ട് ഒരു പൂർണ്ണ രൂപത്തിലുള്ള ഒരു വനം ഉണ്ടാക്കിയെടുക്കാവുന്നതാണ്. പതിനഞ്ച് വർഷം കൊണ്ട് നൂറ് വർഷത്തിന് തുല്ല്യമായ ഒരു വനം ഉണ്ടാക്കിയെടുക്കാവുന്നതാണ്. അറിത്തറ ശരിയാവണ്ണം വേണം, വളം ചെടികളെ പരിപോഷിപ്പിച്ചെടുക്കുന്ന രീതികളുമാണ് ഇങ്ങനെയുള്ള വന നിർമ്മാണത്തിൻ്റെ വിജയം.
ചെടികളെ കൂട്ടി വെച്ചത് കൊണ്ട് അവ വളരണമെന്നോ ഒരു വനമായി മാറുവാനോ സാധിക്കണമെന്നില്ല. അങ്ങിനെ ആകണമെങ്കിൽ നൂറൊ നൂറ്റമ്പത് വർഷങ്ങളൊ വേണ്ടി വന്നേക്കാം.

മിയാവാക്കി മാതൃകയിൽ ഒരു തൈ നട്ട് പിടിപ്പിക്കണമെങ്കിൽ ആ തൈകൾ മൂന്ന് മാസം വളർത്തിയെടുക്കേണ്ടതുണ്ട്. നഴ്സറികളിൽ നിന്ന് വാങ്ങുന്ന ചെടികൾ മിക്കതും ചുവന്ന മണ്ണിൽ കവറിലോ, ചട്ടികളിലോ വളർത്തിയതാകും. ഇവയെ മണ്ണ് മുഴുവൻ കളഞ്ഞ് മിയാവാക്കി രീതിയിൽ ഗ്രോബാഗിലോ, പ്ലാസ്റ്റിക് ചട്ടികളിലോ, മൺചട്ടികളിലോ ചകിരി ചോറ്, ഉണക്ക ചാണകം, ഉമി തുടങ്ങിയ മിശ്രിതത്തിൽ വളർത്തിയെടുക്കണം.
നാരായ വേരുകളും, പാർശ്വ വേരുകളും ആരോഗ്യത്തോടെ വളർന്നെങ്കിൽ മാത്രമേ മിയാവാക്കി രീതി വിജയം കാണുകയുള്ളു.

മിയാവാക്കി വന നിർമ്മാണത്തിന് തദ്ദേശിയമായ ചെടികൾ അതായത് ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികൾ ഏതൊക്കെയാണൊ, ആ ചെടികളെ തന്നെ അതെ പ്രദേശത്ത് വളർത്താൻ ശ്രമിക്കുക എന്നത് (Potentianal Natural Vegetation) കൃത്യമായി നടപ്പിലാക്കുമ്പോൾ മാത്രമേ മിയാവാക്കി മാതൃകയിൽ ഉദ്ദേശിക്കുന്ന വളർച്ച കുറഞ്ഞ കാലയളവ് കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളു.
അര സെൻ്റിലോ, ഒരു സെൻ്റിലോ, രണ്ട് സെൻ്റിലോ, മൂന്ന് സെൻ്റിലോ അതിൽ കൂടുതൽ എത്രയോ ആകട്ടെ മിയാവാക്കി വനം ഒരുക്കുവാൻ ആദ്യം മണ്ണ് മാന്തി യന്ത്രം കൊണ്ടോ മാനവ ശേഷി ഉപയോഗിച്ചോ നാല് അടി മുതൽ അഞ്ചടി വരെയൊ ഭൂമിയുടെ കിടപ്പ് വശമനുസരിച്ചും, സൗകര്യത്തിനും ചതുരത്തിലോ, ദീർഘ ചതുരത്തിലൊ കുഴിയൊരുക്കി ആദ്യം മണ്ണിൻ്റെ രാസ സ്വഭാവമനുസരിച്ച് കുമ്മായ പ്രയോഗം നടത്തി, ഉണക്ക ചകിരി ഒരു നിര തറയിൽ വിരിക്കണം. ശേഷം കുഴിയിൽ ജൈവ പദാർത്ഥങ്ങളും, ഉണക്ക ചാണകം, ഉമി മുതലായവ സമ്മിശ്രമാക്കി കുഴി മൊത്തം മൂടാം.
ഇങ്ങനെ തയ്യാർ ചെയ്യുന്ന സ്ഥലത്തെ "ഫെർട്ടിലൈസർ ബഡ്'' (Fertilizer bed) എന്ന് പറയുന്നു.
ശേഷം ചെടികൾ നടുന്നതിനാവിശ്യമായി കയറ് കൊണ്ട് അളവ് പിടിച്ച് കുമ്മായം കൊണ്ട് അടയാളമിടുന്നു.
ചെടികൾ നടുന്ന ഓരോ സ്ക്വയർ മീറ്റർ അളവിൽ നാല് ചെടികൾ നടാവുന്നതാണ്. വലിയ കനോപ്പിയോടെ വലുതാകുന്നവ, ഇടത്തരം രീതികളിൽ വളരുന്നവ, കുറിയ രീതിയിൽ വളരുന്നവ, വള്ളി വീശി വളരുന്നവ.

മിയാവാക്കി നിർമ്മാണത്തിൽ ചെലവ് താരതമ്യപ്പെടുത്തുമ്പോൾ ഫലവും, ഗുണവും ഒട്ടനവധിയാണ്.

 

മിയാവാക്കി വനം (Miyawaki forest) നിർമ്മാണത്തിന് ഉപായോഗിക്കുന്ന ചില ചെടികൾ

1. അത്തി, ഇത്തി, അരയാൽ, പേരാൽ,കല്ലരയാൽ,കാരാൽ, ചേല, കൃഷ്ണനാൽ, ചിറ്റാൽ, വെള്ളാൽ, വലിയ അത്തിതുടങ്ങിയ ഫൈക്കസ് ഗണത്തിൽപ്പെട്ട ഒരുവിധം സസ്യങ്ങളും.

2. ദന്തപ്പാല

3. പ്ലാശ്

4. പ്ലാവ്

5. മാവ്

6. കശുമാവ്

7. ആഞ്ഞിലി

8. നെല്ലി

9. അരിനെല്ലി

10. പുളി

11. പേര

12. പലക പയ്യാനി

13. വയ്യങ്കത

14. ലൂബി

15. ഓരില

16. ഇടംപിരി, വലംപിരി

17. കണിക്കൊന്ന

14. നാരഗ വർഗ്ഗങ്ങൾ

15. രാമച്ചം

16. ചാമ്പ

17. പതിമുകം

18. കരിങ്ങാലി

19. കാപ്പി

20. കൊക്കൊ

21. ഞാവൽ

22. അശോകം

23. റൂഫിങ്ങ് അശോകം

24. കരിങ്ങോട്ട

25. നീർമാതളം

26. ബദാം

27. പൂവരശ്

28. മന്ദാരം

29. പൂമരുത്

30. ഗുൽമോഹർ

31. പവിഴമല്ലി

32. സീതപ്പഴം

33. ആത്ത

34. മുള്ളാത്ത

35. മഹാഗണി

36. വീട്ടി

37. വേങ്ങ

38. മകിഴം

39. നീർമരുത്

40. മലവേപ്പ്

41. സ്പാത്തോഡിയം

42. നിലപ്പന

43. കിരിയാത്ത്

44. കുന്നി

45. മഞ്ചാടി

46. കൃഷ്ണക്രാന്തി

47. കയ്യോന്നി

48. നിലനാരകം

49. ആടലോടകം

50. ചിറ്റാടലോടകം

51. കരിയിലാഞ്ചി

52. ചെമ്പരത്തി

53. കൂനംപ്പാല

54. ഏഴിലംപാല

55. വള്ളിപ്പാല

56. പുന്ന

57. വെട്ടി

58. ഞഴുക്

59. പൊടി അയിനി

60. കറുവപ്പട്ട

61. വയണ

62. പാരിജാതം

63. വാതം കൊല്ലി

64. ഇലിപ്പ

65. ജട്രോഫ

66. അനാട്ടോ / കുരങ്ങ് മഞ്ഞൾ

67. കരിനൊച്ചി

68. കരിംകുറിഞ്ഞി

69. കൂവളം

70. കുമിഴ്

71. ഉങ്ങ്

72. ഇലഞ്ഞി

73. അഗത്തി

74. കരിമ്പന

75. കുടംപ്പുളി

76. പൂമരുത് / മണിമരുത്

77. ചിറ്റാമൃത്

78.വെള്ളപ്പൈനി

79. കടമ്പ്

80. ആര്യവേപ്പ്

81. മാതളം

82. കറിവേപ്പ്

83. ശതാവരി

84. മുരിങ്ങ

85. മേന്തോന്നി

86. ശംഖുപുഷ്പം

87. അമ്പഴം

88. എരുക്ക്

89. കാട്ടുജാതി

90. ഭദ്രാക്ഷം

91. താന്നി

92. ഈന്ത്

93. മരോട്ടി

94. പാണൽ

95. വെറ്റില

96. മുള

97. നാങ്ക്

98. വലഭം

99. അകിൽ

100. കരിമരം

തുടങ്ങി ഒട്ടനവധി സസ്യങ്ങൾ മിയാവാക്കി വനം ഒരുക്കാൻ തിരഞ്ഞെടുക്കാം.
സൂര്യപ്രകാശത്തിന്റ ലഭ്യത കൂടുതലുള്ള നാല് അതിര് വശങ്ങളിലുമായി വനമൊരുക്കുമ്പോൾ ഫല വൃക്ഷങ്ങളും, ചിത്രശലഭങ്ങളെ(Butterflies) ആകർഷിപ്പിച്ച്‌ നില നിർത്തുവാനായി അവയുടെ ആതിഥേയ സസ്യങ്ങളും(Larval host plants), തേൻ നുകരുന്നതിനുള്ള ഭക്ഷണ സസ്യങ്ങളും(Nectar plants) നടുവാൻ ശ്രമിച്ചാൽ മിയാവാക്കി വനത്തിൽ ഒരു മനോഹരമായ ''ശലഭോദ്യാനം''(Butterfly gardening)വും തയ്യാറാക്കാം .

Miyawaki forest (Crowd foresting) is a special type of forestry developed by Dr. Akira Miyawaki, a Japanese botanist who has received the "Blue Planet" award for his contributions to nature conservation.In this way, a fully formed forest can be created in three years. A forest equivalent to a hundred years can be made in fifteen years. The success of such afforestation is due to proper planting and fertilization practices.Planting together does not necessarily mean that they will grow or become a forest. It may take one hundred or one hundred and fifty years for that to happen.

In the Miyawaki model, if a seedling is to be planted, the seedlings need to be grown for three months. Most plants purchased from nurseries are grown in red soil under cover or in pots. They should be grown in Miyawaki style in grow bags, plastic pots, or earthen pots in a mixture of coco peat, dried cow dung, and husk.The Miyawaki method will only be successful if the taproots and lateral roots are healthy.

For Miyawaki Forestry, which are the native plants that are the plants that grow naturally in an area, try to grow those plants in the same area (Potential Natural Vegetation) only when the intended growth in the Miyawaki model is implemented in a short period.Whether it's a half-cent, a cent, two cents, three cents, or more, Miyawaki Forest is the first J.C.B to prepare. With Bor by human power, four feet to five feet or square or rectangular pits according to the lay of the land, lime is first applied according to the chemical nature of the soil, and a row of dry gravel should be placed on the floor. Then the pit can be covered by mixing organic matter, dry dung, husk, etc.

The place prepared in this way is called "Fertilizer bed".After planting the plants, measure with a rope and mark with lime.Four plants can be planted per square meter of planting. Large with a large canopy, medium growing, short growing, and trailing.Miyawaki manufactures cost-effectiveness and quality.

In Miyawaki forest some plants are used for making

1. Cluster Fig (Ficus racemosa), Peepal tree (Ficus religiosa), Banyan tree (Ficusbenghalensis), Indian rock fig (Ficus arnottiana), Karal (Ficus tsjahela), Indian bat tree(Ficus ampissima), Krishna fig (Ficus krishnae), Weeping fig (Ficus benjamiana), Opposite leaf fig (Ficus hispida) Roxburgh fig (Ficus auriculata), Mysore fig (Ficus drupacea), Calloused fig (Ficus callosa), some plants belonging to the genus Ficus such as the big fig.
2. Sweet indrajao (Wrightia tinctoria)
3. Plash tree (Butea monosperma)
4. Mango tree (Mangifera indica)
5. Cashew tree (Anacardium occidentale)
6. Wild jack (Artocarpus hirsutus)
7. Indian gooseberry (Phyllanthus emblica)
8. Star gooseberry (Phyllanthus acidus)
9. Tamarind tree (Tamarindus indica)
10. Guava tree (Psidium guajava)
11. Indian coffee plum (Flacourtia jangomas / Flacourtia inermis)
12. Golden shower tree (Cassia fistula)
13. Coffee plant (Coffea arabica)
14. Gulmohar (Delonix regia)
15. Custard apple (Annona reticulata)
16. Mahagony (Swietenia macrophylla)
17. Bauhinia plant (Bauhinia acuminata)
18. Spathodea (Spathodea campanulata)
19. Hibiscus (Hibiscus rosa-sinensis)
20. Bamboo (Bambusa vulgaris)
21. Soursop (Annona muricata)
22. Rosewood (Dalbergia latifolia)
23. Arjun tree (Terminalia arjuna)
24. Malabar neem wood (Melia dubia)
25. Sugar apple(Annona squamosa)
26. Green chiretta (Andrographis paniculata)
27. Rosary pea (Abrus precatorius)
28. Coral bean tree (Adenanthera pavonia)
29. Malabar nut (Adhathoda vasica)
30. Smilax plant (Smilax zeylanica)
31. Blackboard tree (Alstonia scholaris)
32. Beach Calophyllum (Calophyllum inophyllum)
33. Aporosa tree (Aporosa cardiosperma)
34. Bandicoot berry (Leea indica)
35. True cinnamon tree (Cinnamoum verum)
36. Spiny fiddlewood (Citharexylum spinosum)
37. Jatropha plant (Jatropha integerrima)
38. Annatto tree (Bixa orellana)
39. Indian bael plant (Aegle marmelos)
40. Beechwood plant (Gmelina arborea)
41. Pongame oil tree (Pongamia pinnata / Millittia pinnata)
42. Spanish cherry(Mimosops elengi)
43. Vegetable hummingbird (Sesbania grandiflora)
44. Malabar tamarind (Garcina cambogia / Garcinia gummi-gutta)
45. Pride of India (Lagerstroemia speciosa)
46. Heart-leaved moonseed (Tinospora cordifolia)
47. Burflower-tree (Neolamarckia cadamba)
48. Neem tree (Azadirachta indica)
49. Pomegranate (Punica granatum)
50. Curry tree (Murraya koenigii)
51. Shatavari (Asparagus racemosus)
52. Asian pigeonwings (Clitoria ternatea)
53. Hog plums (Spodias mobin)
54. Gaint calotrope (Calotropis gigantea)
55. Wild nutmeg tree (Myristica malabarica)
56. Deccan olive (Elaeocarpus tuberculatus)
57. Rudraksha tree (Elaeocarpus ganitrus)
58. Jungli badam (Hydnocarpus pentandrus)
59. Betel leaf (Piper betle)
60. Cylon ironwood (Mesua ferrea)
61. Carallia (Carallia brachiata)
62. Aquilaria (Aquilaria sinensis)
63. Ebony (Diospyros ebenum)
64. Velvet apple / Mabola fruit (Diospyros blancoi)
65. Beach almond (Terminalia bellirica)
66. Almond tree (Terminalia catappa)
67. Flame lily (Gloriosa superba)
68. Indian copal tree (Vateria indica)
69. Asian palmyra palm (Borassus flabellifer)
70. Tylophora (Tylophora indica)
71. Night-flowering jasmine (Nyctanthes arbor-tristis)
72. Portia tree (Thespesia populnea)
73. Niepa bark tree (Quassia indica)
74. Java plum (Syzygium cumini)
75. Vetiver (Chrysopogon zizanioides)
76. Indian screw tree (Helicteres isora)
77. Salani plant (Desmodium gangeticum)
78. Indian trumpet tree (Oroxylum indicum)
79. Malabar kino (Pterocarpus marsupium)
80. Wild nutmeg (Knema attenuata)
81. White cedar (Dysoxylum malabaricum)
82. Mooti fruit tree (Baccaurea courtallensis)
83. Large-flowered bay tree (Persea macrantha)
84. Canistel (Pouteria campechiana)
85. Tree-leaved caper (Crateva religiosa)
86. Sapota tree (Manilkara zapota)
87. Starfruit / Carambola tree (Averrhoa carambola)
88. Milk fruit (Chrysophyllum cainito)
89. Satinleaf (Chrysophyllum oliviforme)

There are many plants to choose from to create a Miyawaki forest.
A beautiful ''Butterfly Gardening'' in Miyawaki forest is if you try to plant fruit trees, larval host plants to attract butterflies, and nectar plants on the four sides of the forest where there is more sunlight. Let's prepare.