മാവും പ്ലാവും പുളി മരവും എത്ര സമൃദ്ധിയായി നമ്മുക്ക് ഫലങ്ങൾ തന്നിരുന്നു. അവയ്ക്ക് വെള്ളമോ, വളമൊ ആരും കൊടുത്തതായി കേട്ടിട്ടില്ല.കാലം മാറി ഒരുപാട് ഫല വൃക്ഷങ്ങളുടെ നടിൽ വസ്തുക്കൾ ഇന്ന് ഏറെയും സങ്കരയിനങ്ങൾ (Hybridization)ആണ്. നല്ല രീതികളിൽ പരിചരിച്ചില്ലെങ്കിൽ സംഗതി പാളി പോകുകയും ചെയ്യുന്നു. ഏറ്റവും പ്രതികൂലമായി വരുന്നത് കാലാവസ്ഥയുടെ മാറ്റങ്ങൾ തന്നെ.

ഫല വൃക്ഷങ്ങളുടെ നടിൽ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ അത് നമ്മുടെ കാലാവസ്ഥാ സാഹചര്യവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് നോക്കണം.
ഉദാഹരണത്തിന് സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഉയർന്ന് നിൽക്കുന്ന ഇടുക്കിയിലെ കാന്തല്ലൂരിൽ വളരുന്ന പീച്ച്, സബർജില്ലി, പ്ലംസ്, ആപ്പിൾ മുതലായവ അത് ആ കാലവസ്ഥയിൽ വളർന്ന് ഫലം നൽകുമ്പോൾ, മറ്റ് സ്ഥലത്തുള്ളവർ ഇതിനായി ശ്രമിക്കേണ്ടതുണ്ടോ?
കാർഷിക നഴ്സറികളിൽ നിന്ന് നടിൽ വസ്തുക്കൾ വാങ്ങുമ്പോൾ അവ ഉഷ്ണ മേഖല (Tropical plants) സസ്യമാണോ അല്ലെങ്കിൽ ഉപ ഉഷ്ണ മേഖല സസ്യങ്ങൾ (Subtropical plants) ആണോ എന്ന് മനസ്സിലാക്കി കൊണ്ട് വസ്തുക്കൾ വാങ്ങണം.
കൂടാതെ ഗ്രാഫ്റ്റിങ്ങ് (Grafting),ബഡ്ഡിംങ്ങ് (Budding),ലെയറിങ്ങ് (Leyaring),സീഡ്ലിങ്ങ് (Seedling) മുതലായ ഏത് രീതിയിൽ കായിക പ്രവർദ്ധന മുറ(Vegetative propagation)കളിലൂടെ ഉണ്ടാക്കിയെടുത്തതാണെന്നും നോക്കി മനസ്സിലാക്കേണ്ടതുണ്ട്.
കൂടാതെ വാങ്ങുന്ന ചെടിയുടെ ഇംഗ്ലീഷ് പേരുകൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാൽ അത് ഇൻറർനെറ്റിൽ തിരഞ്ഞ് ചെടികളുടെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നു.
ലിച്ചി പഴച്ചെടി കേരളത്തിൽ പതിനാല് ജില്ലകളിലും വളരുന്നുണ്ട് എങ്കിലും വയനാട് ജില്ലയിൽ മാത്രമെ കായ്ച്ച് കാണുന്നുള്ളൂ. അവിടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിയും ഉണ്ട്.
അവകാഡോ പരമാവധി ബഡ് തൈകൾ അല്ലെങ്കിൽ സ്റ്റോൺ ഗ്രാഫ്റ്റ് തൈകൾ വളർത്തിയാൽ വലിയ മരമായി, ചെരിഞ്ഞ് കൊമ്പൊടിഞ്ഞ് വീഴുന്ന പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്. മരം
നേരത്തെ കായ്ക്കുകയും ചെയ്യുന്നു.
ഫ്രൂട്ട് ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ ടിമ്പർ വുഡ് പ്ലാൻ്റു(Timber wood plants)കളായ തേക്ക്, മഹാഗണി, മുതലായവ വ്യക്തമായ അകലം പാലിച്ച് മതിലിനോടൊ, വേലിയോടെ അകലം പാലിച്ച് നടുവാൻ പ്രത്യേകം ശ്രദ്ധിച്ചിരിക്കണം.

കുടംപ്പുള്ളി, മാംങ്കോസ്റ്റിൻ, ജാതി തുടങ്ങിയ ഫലവൃക്ഷങ്ങൾ അല്പം തണൽ വേണ്ട ചെടികളാണ്.
കൂടാതെ ഉങ്ങ് മരം, ആര്യവേപ്പ്, മുതലായ ചില ചെടികൾ പഴത്തോട്ടത്തിൽ നട്ട് പരിപാലിച്ചാൽ ചെടികളിൽ കാണുന്ന പല തരം അസുഖങ്ങൾക്ക് ജൈവ കീടനാശിനി തയ്യാറാക്കാവുന്നതാണ്.

നനയ്ക്കാൻ വെള്ളമൊ അതിനുള്ള സംവിധാനങ്ങളോ ഇല്ലായെങ്കിൽ പഴത്തോട്ട നിർമ്മാണത്തിന് മുതിരാതിരിക്കുകയാണ് നല്ലത്.
ഫ്രൂട്ട് ഗാർഡൻ നിർമ്മാണം എന്നത് ഒരു തുടർ പരിപാടിയാണ്. ഒരു പാട് പച്ചപ്പ് മോഹം, ചില ഗൃഹാതുരത്വങ്ങൾ.
വിഷ തീണ്ടാ പഴങ്ങൾ, ശുദ്ധ വായു, അവർണ്ണനീയമായ ഈ ഹോൾട്ടിക്കൾച്ചറിലൂടെ കാലത്തെ നമ്മുക്ക് തിരിച്ച് പിടിക്കാം.

The mango tree, jackfruit, and tamarind tree gave us fruits in abundance. I have never heard of anyone giving them water or fertilizer.Time has changed and many of the fruit trees today are hybrids. If it is not properly cared for, it will fall apart. Climate change is the worst.

When choosing plant material for fruit trees, we should check whether it is compatible with our climate.For example peaches, sabarjili, plums, apples, etc. are grown in Kanthallur in Idukki which is very high above sea level, when it grows and bears fruits in that season, should those in other places try to do the same?When purchasing planting materials from agricultural nurseries, you should understand whether they are tropical plants or subtropical plants.Also, it is necessary to look at and understand the methods of vegetative propagation such as grafting, budding, layering, seedling, etc.Also, if you try to understand the English names of the plants you are buying, you can search on the Internet and understand more information about the plants.

Lychee fruit tree grows in all the fourteen districts of Kerala, but fruiting is seen only in Wayanad district. There is also industrial based agriculture.If the avocado is grown from maximum bud seedlings or stone graft seedlings to a large tree, the problems of leaning branches and falling off can be avoided. the tree Early fruiting.While setting up the fruit garden, special care should be taken to plant timber wood plants such as teak, mahogany, etc., keeping a clear distance from the wall or fence.

Fruit trees like Malabar tamarind, mangosteen and nutmeg tree are plants that need a little shade.Also, if some plants such as pongame oiltree, neem tree, etc. are planted and cared for in the orchard, organic pesticides can be prepared for various types of diseases found in plants.If you don't have water for irrigation or irrigation systems, it is better not to start an orchard.Fruit garden construction is an ongoing program. A lot of green lust, some nostalgia.With noxious edible fruits, and fresh air, we can turn back the times with this incredible horticulture.

 Fruit Garden India in Google Maps